ആ മലയുടെ മുതലാളീ,
ഈ മലയുടെ മുതലാളീ,
ആ മലയ്ക്കും ഈ മലയ്ക്കുമിടയിലേക്കു തൂങ്ങിക്കിടക്കുന്ന
ആകാശത്തിന്റെ മുതലാളി ആരാണ്..?
* റിയല്‍ എസ്റ്റേറ്റുകാര്‍ വീതം വയ്കുന്ന സക്ര്കാര് ഭൂമികളായ ഞങ്ങളുടെ നാട്ടിലെ പാവം മലകള്‍ക്ക്...
Saturday, May 21, 2011
Sunday, May 15, 2011
ഞായറാഴ്ച
ഏതോ കോളാമ്പി നീട്ടും കല്യാണിക്കെതിരെ കാതുറക്കെ പൊത്തി
സായാഹ്നസൂര്യന്റെ കരഞ്ഞുചോന്നയേകാന്തതയ്ക്കു കാവലിരുപ്പാണെന്റെ പണി..
സായാഹ്നസൂര്യന്റെ കരഞ്ഞുചോന്നയേകാന്തതയ്ക്കു കാവലിരുപ്പാണെന്റെ പണി..
തോല്‍വി
അന്തിമാനം നിറയെ
ദൈവം നിന്റെ കണ്ണീരൂതിക്കാച്ചി വിതച്ച നക്ഷത്രങ്ങള്‍.....
എന്റെ കണ്ണുകള്ക്കെണ്ണി തീര്‍ക്കാനാവാത്തത്ര പര്യായങ്ങള്‍..
ദൈവം നിന്റെ കണ്ണീരൂതിക്കാച്ചി വിതച്ച നക്ഷത്രങ്ങള്‍.....
എന്റെ കണ്ണുകള്ക്കെണ്ണി തീര്‍ക്കാനാവാത്തത്ര പര്യായങ്ങള്‍..
ദൈവത്തിന് പുന്നാരമോള്
ദൈവമാകാശഗംഗയില് തിരുഹൃദയം കഴുകുമ്പോഴാണ്
ചിത്ര പാടുന്നതും
പ്രപഞ്ചമൊരു പിറാവായ് മെരുങ്ങിയൊതുങ്ങന്നതും...
* മലയാളത്തിന്റെ വാനമ്പാടിക്ക്
ചിത്ര പാടുന്നതും
പ്രപഞ്ചമൊരു പിറാവായ് മെരുങ്ങിയൊതുങ്ങന്നതും...
* മലയാളത്തിന്റെ വാനമ്പാടിക്ക്
ഇനി
കവിതകളുടെ വളച്ചീളുകള് നുള്ളാത്ത
കഥകളുടെ മയില്‍പീലി പെരുകാത്ത
നമ്മുടെ പച്ചനിമിഷങ്ങളില് ഇനി മഴക്കാലം...
സമുദ്രമില്ലാത്ത ദിക്കിലേക്കീരണ്ടു പുഴകളായ് ഇനി...
* സോനയ്ക്ക്
കഥകളുടെ മയില്‍പീലി പെരുകാത്ത
നമ്മുടെ പച്ചനിമിഷങ്ങളില് ഇനി മഴക്കാലം...
സമുദ്രമില്ലാത്ത ദിക്കിലേക്കീരണ്ടു പുഴകളായ് ഇനി...
* സോനയ്ക്ക്
Subscribe to:
Posts (Atom)