
നിന്‍റെ ചരണങ്ങളിലേറെയൊടുങ്ങി..
നിന്‍റെ വേലികളിലേറെയൊതുങ്ങി..
ആ പരശു നേത്രങ്ങളിലിനിയും മൂര്‍ച്ച
അവ മുന്‍പോട്ടാണയനമെപ്പോഴും.
ജാഗ്രത! നിന്‍റെ ദുരകളെ വിഴുങ്ങാനവരി-
നിയും വരും..! ഭംഗുരങ്ങളവയ്ക്കുയിര്‍ദായകം.
(നീ ദിനേന തണലുളെത്ര വെട്ടി, നീരൊഴുക്കി-
ന്നിളവേരുകള്‍ ച് ചേരദിച്ചൊടുങ്ങാത്ത നിന്നാശാ-
മേടയിലാര്‍ത്തിപ്പിശാചിന്‍ നിത്യവാസം..!
നിന്‍റെ യന്ത്രക്കൈകളീറന്‍ബ്ഭുവനത്തിന്‍
നി ചീന്താനറിയുന്നവ മാത്ര,മരികെ
ശുഷ്ക്കമൊരു ദാരുശാഖയിലൊരു പണിതീരാ
ക്കിളിക്കൂടു വേവുന്നു..!)
സഹനച്ചിപ്പിയിലീ മേദിനി കാലത്തിന്‍ പൂട്ടിട്ട-
യശ്രുവനുതാപമോല്‍ കരയെ പുണരുമ്പോള്‍
ചന്ദ്രനെ തൊട്ട നിന്‍ പാദയിണ പതറുവതെന്ത്..?
യെന്നിട്ടോതു,ന്നതു സുനാമി.!ബ്ഭയമാറ്റുക.!!
സദാനിശാനിദ്രയിലോര്‍മിക്കയിതു ചെറു-
താക്കീതിന്‍റെ പ്രപഞ്ച ഭാഷ.!യവരിനിയു,മജ്ഞാത-
നേരത്തുംഗമിരച്ചെത്തിടാം. നിന്നോമന-
ജന്തുവിന്‍ തുടലഴിക്ക; (പാപം പേറാത്തോര്‍
നരകത്തിന്‍ പങ്കാളികളല്ല.!)
നിന്‍റെ ദുരകള്‍ വറ്റാത്ത നാള്‍ വരേ..!
പെയിന്റിങ് കടപ്പാട്: പുഴ.കോം
Published in Puzha.com on April 2003, 2003 ഏപ്രില്‍ പുഴ.കോമില്‍ വന്നത്
പുഴ.കോമില്‍ വായിക്കാം
1 comment:
HELOOO MADDHANUNNY
Post a Comment